മീനങ്ങാടി അപ്പാട് റോഡില്‍ ഗവ. എല്‍.പി സ്‌കൂളിനു സമീപം വാരിയംകണ്ടി റഹ്‌മു ബക്കറിന്റെ വീടിനു മുകളിലാണ് റോഡരികിലുണ്ടായിരുന്ന ചമത മരം മറിഞ്ഞു വീണത്.ഇന്നു പുലര്‍ച്ചെ അഞ്ചര മണിക്കാണ് മരം കടപുഴകിയത്.വീടിന്റെ സുരക്ഷാ ഭിത്തിയും മേല്‍ക്കൂരയിലെ ഓടുകളും തകര്‍ന്നു. റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി സമീപത്തെ മണ്ണു മാറ്റിയിരുന്നു.ഇതോടെയാണ് മരം മറിഞ്ഞതെന്നാണ് കരുതുന്നത്. മരത്തിനു സമീപത്തായുള്ള വൈദ്യുതി ലൈനിലേക്ക് മരം വീഴാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.