സെമിനാര്‍ സംഘടിപ്പിച്ചു
പ്ലസ് ടു സയന്‍സില്‍ ഉന്നത വിജയം നേടിയിട്ടും എന്‍ട്രന്‍സ് പരിശീലനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി സ്പന്ദനം മാനന്തവാടി ചാരിറ്റബിള്‍ ട്രസ്റ്റ് സെമിനാര്‍ സംഘടിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് സെമിനാറില്‍ പങ്കെടുത്തത്.പാലായിലെ ബ്രില്യന്റ്സ് അക്കാദമിയുമായി സഹകരിച്ച് ഇവര്‍ക്ക് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവേശനപരീക്ഷാ പരിശീലനം നല്‍കും. പഠന താമസ ചെലവുകള്‍ സ്പന്ദനം വഹിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16 വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും സെമിനാറില്‍ പങ്കെടുത്തു. സ്പന്ദനം മുഖ്യരക്ഷാധികാരിയും റിഷി ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ സാരഥിയുമായ ജോസഫ് ഫ്രാന്‍സിസ് വടക്കേടത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സ്പന്ദനം പ്രസിഡണ്ട് ഡോ. ഗോകുല്‍ദേവ് അദ്ധ്യക്ഷനായിരുന്നു. പി.സി.ജോണ്‍, ബാബു ഫിലിപ്പ് കെ, പ്രിന്‍സ് അബ്രഹാം, ജസ്റ്റിന്‍ പി.വി., ബാബു പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു. മദര്‍ തെരേസ പുരസ്‌കാരം നേടിയ ജോസഫ് ഫ്രാന്‍സിസ്, പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച പ്രിന്‍സ് അബ്രഹാം എന്നിവരെ സ്പന്ദനം രക്ഷാധികാരികളും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുമായ എം.ജെ. വര്‍ക്കി, ഇ.എം. ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.