വൈറസിനെ തടയാന്‍ ഏറ്റവും ഫലപ്രദമെന്നു കരുതുന്ന എന്‍95 മാസ്‌ക് ആണ് പലരും ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്.എന്‍ 95 മാക്സിനെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ്, ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക് ഈ കുറിപ്പില്‍.
N95മാസ്‌ക് ചെയ്യരുതാത്ത കാര്യങ്ങള്‍
N95 മാസ്‌കിനടിയില്‍ മറ്റു മാസ്‌കുകള്‍ ഉപയോഗിക്കരുത്.
അവരവരുടെ മുഖത്തിന് പാകമല്ലാത്ത N95 മാസ്‌കുകള്‍ ഉപയോഗിക്കരുത്.
താടി രോമം ഉള്ളവരില്‍ ഇത് നല്‍കുന്ന സംരക്ഷണം അപൂര്‍ണമാണ്.
കാരണം,N95 മാസ്‌ക് മുഖത്തോട് ചേര്‍ന്ന് സീല്‍ ചെയ്ത രീതിയില്‍ ആണ് ധരിക്കേണ്ടത്. എന്നാല്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളു.
ഇത് ഉറപ്പാക്കാന്‍ മാസ്‌കിന്റെ ഫിറ്റ് ടെസ്റ്റ് ചെയ്യണം. ഇതിനായി മാസ്‌ക് ധരിച്ച ശേഷം കൈപ്പത്തി മാസ്‌കിന്റെ വശങ്ങളില്‍ വച്ചു വായു ചോര്‍ന്നുപോകുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക.
N95 മാസ്‌ക് കഴുകാന്‍ പാടില്ല
N95 മാസ്‌ക് വെയിലത്ത് ഉണക്കാന്‍ പാടില്ല
N95 സ്രവകണികകളെ അരിച്ചു മാറ്റുന്ന വെറും അരിപ്പ പോലെ അല്ല പ്രവര്‍ത്തിക്കുന്നത്, ഇതിലെ പോളിപ്രോപിലിന്‍ പാളിയുടെ ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ് ഫില്‍റ്ററേഷനില്‍ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. വെയിലും സോപ്പ് ലായനിയും ഈ ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ് നഷ്ടപ്പെടുത്തും.
ലഭ്യതകുറവോ വിലക്കൂടുതലോ അലട്ടാത്ത ഉത്തമ സാഹചര്യങ്ങളില്‍ N95 മാസ്‌ക് ഒറ്റ തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.