നിയമന വിവാദം സമഗ്ര അന്വേഷണം വേണം:സംഷാദ് മരയ്ക്കാര്‍
6-ാം പ്രവര്‍ത്തി ദിനത്തില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് മാനേജ്‌മെന്റ് സ്‌കൂളിലേക്ക് കുട്ടികള്‍ക്ക് ടി.സി. നല്‍കിയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന്പരാതി നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് സംഷാദ് മരയ്ക്കാര്‍ പറഞ്ഞു.ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുള്ള ലോബികള്‍ വ്യാജ ടി സി നിര്‍മ്മിച്ച് നല്‍കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.് ആറാം പ്രവര്‍ത്തി ദിനത്തില്‍ അസമത്ത് പോലും മാനേജ്‌മെന്റ് സ്‌കൂളിലേക്ക് ടി.സി. നല്‍കിയ അധികൃതരുടെ നിലപാട് ഗുരുതരമായ തെറ്റാണ്.വ്യാജ ടി.സി ഏര്‍പ്പാടാക്കുന്ന വ്യാജടിസി വില്‍പ്പന സംഘം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.സ്‌കൂളില്‍ നിന്ന് ടി സി കര്‍ണ്ണാടകയിലേക്ക് നല്‍കിയ വിദ്യാര്‍ത്ഥികളുടെ പേരില്‍ വ്യാജ ടി.സി തയ്യാറാക്കി നിയമന വിവാദത്തിലായ വെള്ളമുണ്ട എയു.പി.സ്‌കൂളില്‍ ചേര്‍ത്തുവെന്നും, അധ്യാപകര്‍ രക്ഷിതാവിനെ വിളിച്ചപ്പോഴാണ് ഇത്തരത്തില്‍ തങ്ങളുടെ കുട്ടിയുടെ ടി.സി വ്യാജമായി തയ്യാറാക്കി ഉപയോഗിച്ചതായി ശ്രദ്ധയില്‍ പെട്ടത്.ഇതിനിടെ ആറാം പ്രവര്‍ത്തി ദിനത്തില്‍ പുതിയടി്‌സി ചേര്‍ത്ത് വിവാദത്തിലായ വെള്ളമുണ്ട എ.യു.പി.സ്‌കളിലും ടിസി നല്‍കിയ തരുവണ സര്‍ക്കാര്‍ യു.പി. സ്‌കൂളിലും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. റിപ്പോര്‍ട്ട് വൈകാതെ ജില്ലാ വിദ്യാഭ്യാസ മേധാവിക്ക് കൈമാറുമെന്നാണ് അറിയുന്നത്.