ഉണര്‍വ് വനിത മുന്നേറ്റ ജാഥക്ക് മാനന്തവാടിയില്‍ സ്വീകരണം നല്‍കി
ജോയിന്റ് കൗണ്‍സില്‍ ഉണര്‍വ് വനിത മുന്നേറ്റ ജാഥക്ക് മാനന്തവാടിയില്‍ സ്വീകരണം നല്‍കി.ജില്ലയിലെ ആദ്യ സ്വീകരണമായിരുന്നു.പി. ബെന്‍സി അധ്യക്ഷയായിരുന്നു.പുതിയ കാലം, ഒന്നിച്ചുള്ള ചുവടുകള്‍ സ്ത്രീകള്‍ക്ക് നേരെ ആചാര സംരക്ഷണത്തിന്റെ പേരില്‍ ഉയര്‍ന്നു വരുന്ന പൊതുയിടവിലക്കുകള്‍ യാദൃശ്ചികമല്ലന്നും പഴയകാലത്തെ ഗോത്ര മനോഭാവത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണിതെന്നും കാലം എറെ മുന്നോട്ട് പോവുകയും മാനവികതയുടെ പക്ഷത്തിന് വലിയ പിന്‍ന്തുണ ലഭിച്ചിട്ടും മതമൗലികവാദികളുടെ നാവ് കാലത്തിനെ പുറകോട്ട് ചലിപ്പിക്കുവാന്‍ ശ്രമിക്കുന്നത് അസഹനീയമാണന്നും മതമൗലികവാദങ്ങളെയും ഫാസിസ്റ്റ് അജണ്ടകളെയും പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയാണന്നും സംസ്ഥാന സെക്രട്ടറിയും ജാഥ ക്യാപ്റ്റനുമായ സുഗൈതകുമാരിപറഞ്ഞു. സി.പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു,വി.വി.ഹാപ്പി, ജാഥാ മാനേജര്‍ ബിന്ദു രാജന്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍, സംസ്ഥാന ട്രഷര്‍ പി ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, കെ എസ് സ്മിത, പി.കെ അനില, കെ.എ പ്രേംജിത്ത്, ടി ഡി സുനില്‍മോന്‍, കെ.ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കലാ വിരുന്നും അരങ്ങേറി. ബത്തേരിയിലെ സ്വീകരത്തിന് ശേഷം ജാഥ കല്‍പ്പറ്റയില്‍ സമാപിക്കും. ജൂലൈ നാലിന് കാസര്‍കോഡ് മഞ്ചേശ്വരത്ത് നിന്ന് തുടങ്ങിയ ജാഥ ജുലൈ 22 ന് തിരുവനന്തപുരത്ത് സമാപിക്കും.