ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

ഐ.എച്ച്.ആര്‍.ഡിയില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ്) ജൂലൈയില്‍ ആരംഭിക്കുന്ന, കോഴ്സുകളില്‍ പ്രവേശനത്തിനായി വടക്കാഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍, കാലയളവ്, യോഗ്യത യഥാക്രമം ചുവടെ:
1 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) (2 സെമസ്റ്റര്‍) – ഡിഗ്രി.
2 ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) (2 സെമസ്റ്റര്‍) – എസ്.എസ്.എല്‍.സി പാസ്സ്.
3 ഡിപ്ലോമ ഇന്‍ കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(ഡി.സി.എ) (1 സെമസ്റ്റര്‍) – പ്ലസ് ടു.
4 സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) (1 സെമസ്റ്റര്‍)- എസ്.എസ്.എല്‍.സി.
5 ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) (1 സെമസ്റ്റര്‍)- പ്ലസ് ടു.
6 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ് (പി.ജി.ഡി.എ.ഇ.) (2 സെമസ്റ്റര്‍) -ഡിഗ്രി.
7 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) (1 സെമസ്റ്റര്‍) എം.ടെക്/ബി.ടെക്/എം.സി.എ/ ബി.എസ്സ്,സി/ എം.എസ്സ്,സി/ ബി.സിഎ.
8 അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) (1 സെമസ്റ്റര്‍) -ഇലക്ട്രോണിക്സ് /അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമ.
9 ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്സ്.എം) (1 സെമസ്റ്റര്‍)-ഡിഗ്രി/ത്രിവത്സര ഡിപ്ലോമ.
10 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) (1സെമസ്റ്റര്‍) എം.ടെക്/ബി.ടെക്/എം.എസ്സ്.സി.
11 സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ (സി.സി.എന്‍.എ) (1 സെമസ്റ്റര്‍) – സി.ഒ ആന്റ് പി.എ പാസ്സ്/കമ്പ്യൂട്ടര്‍/ ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍/ വിഷയത്തില്‍ ബി.ടെക്/ത്രിവത്സര ഡിപ്ലോമ പാസ്സായവര്‍/കോഴ്സ് പൂര്‍ത്തിയാക്കിയവര്‍.
ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി, എസ്.ടി, മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോറം രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ജൂലൈ 15 വൈകുന്നേരം 4 മണിക്കു മുമ്പായി വടക്കാഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സമര്‍പ്പിക്കണം. ഫോണ്‍: 91 4922 255061, 203333.

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 6 എഞ്ചിനിയറിംഗ് കോളേജുകളിലേക്ക് 2022-23 അദ്ധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://www.ihrdonline.org/ihrdnri എന്ന വെബ്സൈറ്റ് വഴിയോ കോളേജുകളുടെ വെബ്സൈറ്റ് വഴിയോ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ജൂലൈ 6ന് രാവിലെ 10 മണി മുതല്‍ ജൂലൈ 25ന് വൈകീട്ട് 5 മണി വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധ രേഖകള്‍, ആയിരം രൂപയുടെ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ ബന്ധപ്പെട്ട പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡി.ഡി എന്നിവ സഹിതം ജൂലൈ 29 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അധ്യാപക നിയമനം

തരുവണ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി ഗണിതം, എച്ച്.എസ്.ടി ഉറുദു എന്നീ തസ്തികകളിലേയ്ക്ക് ദിവസ വേതാനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ജൂലൈ 8ന് രാവിലെ 11 മണിക്ക് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04935 232080.

കെല്‍ട്രോണില്‍ മാധ്യമ പഠനം

കെല്‍ട്രോണ്‍ നടത്തുന്ന ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നീ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനസമയത്ത് ചാനലുകളില്‍ പരിശീലനം, പ്ലേസ്മെന്റ്‌റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. പരിശീലനം തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്ററുകളില്‍. 2022 ജൂലൈ 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക ഫോണ്‍: 9544958182.

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആനപ്പാറ, ചീരാല്‍ എന്നീ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്കായി കുട, ബാഗ്, ചെരുപ്പ് എന്നിവ വിതരണം ചെയ്യുന്നതിനായി താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, സുല്‍ത്താന്‍ ബത്തേരി എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ ലഭിക്കണം. ജൂലൈ 11ന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04936 220030.

 

Leave A Reply

Your email address will not be published.

error: Content is protected !!