ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ നാളെ (ജൂലൈ 6) മുതല്‍ ആഗസ്റ്റ് 31 വരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞ്കൂടിയ എക്കലുകള്‍ നീക്കം ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുളള മണ്ണ് നീക്കം ചെയ്യുന്നതിനും വിലക്കില്ല. ദുരന്ത നിവാരണ നിയമപ്രകാരമാണ് നിരോധന ഉത്തരവ് ഇറക്കിയിരിക്കുന്നത്. മഴ കനക്കുന്നതോടെ പാറമടകളുടെ പ്രവര്‍ത്തനവും യന്ത്രവത്കൃത മണ്ണ് ഖനനവും അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ആഗസ്റ്റ് 31 വരെ നിരോധനം ഏര്‍പ്പെടുത്തിയത്.