നിയമന വിവാദം-ബംഗളൂരുവിലേക്ക് ടി സി നല്‍കിയ കുട്ടിയെ വെള്ളമുണ്ടയില്‍ ചേര്‍ത്തത് അന്വേഷിക്കണം. തരുവണ :സ്‌കൂള്‍ പി ടി എ.
വെള്ളമുണ്ട എയുപി സ്‌കൂളിലെ നിയ
മനവിവാദവുമായി ബന്ധപ്പെട്ട് തരുവണ ജി യു പി സ്‌കൂളിനെ അനാവശ്യമായി വലിച്ചഴക്കുന്നത് അവസാനിപ്പിക്കണമെന്നും തരുവണ സ്‌കൂളില്‍ നിന്നും ബംഗളൂരുവിലേക്ക് ടി സി വാങ്ങിയ വിദ്യാര്‍ത്ഥിയെ വെള്ളമുണ്ട എ യു പി സ്‌കൂളില്‍ ചേര്‍ത്തത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും തരുവണ ജി യു പി സ്‌കൂള്‍ പി ടി എ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പട്ടു.ഈ മാസം 8 ന് തോട്ടോളി ബഷീര്‍ എന്നയാളുടെ കുട്ടി ബംഗളൂരു ശബരി സ്‌കൂളില്‍ പ്രവേശനം നേടാനാണ് ടി സി നല്‍കിയത്.എന്നാല്‍ രക്ഷിതാക്കള്‍ പോലും അറിയാതെ ഈ കുട്ടിയെ വെള്ളമുണ്ട എ യു പി സ്‌കൂളില്‍ ചേര്‍ത്തതായും പിന്നീട് തിരിച്ച് തരുവണ സ്‌കൂളിലേക്ക് തന്നെ സമ്പൂര്‍ണ്ണ സോഫ്ട് വെയര്‍വഴിമാറ്റിയതായും കാണുന്നുണ്ട്.ഇത് ഏത് വിധത്തിലാണ് നടത്തിയതെന്ന് പരിശോധിക്കണം.തരുവണ സ്‌കൂളില്‍ നിന്നും ടിസി വാങ്ങി വെള്ളമുണ്ടയിലേക്ക് പോയവിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ പ്രലേഭനങ്ങളില്‍ വീഴ്ത്തിതായാണ് ബോധ്യമായത്.ജില്ലയില്‍ തന്നെ നല്ല പഠന നിലവാരം പുലര്‍ത്തുന്ന സ്‌കൂളിനെ തകര്‍ക്കുന്ന വിധത്തിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഭാരവാഹികളായ കുഞ്ഞമ്മദ് എം,അഷ്റഫ് സി എച്ച്,സുനീറ കെ,നാസര്‍ എ കെ,നജ്മുദ്ദീന്‍ കെ സി കെ,നൗഫല്‍ പി,അഷ്റഫ് എം കെ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.