സൗത്ത് വയനാട് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പ് കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു.
കമ്പളക്കാട് സൗത്ത് വയനാട് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയിലേക്ക് നാളെ നടത്താനിരുന്ന തെരഞ്ഞെടുപ്പ് കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു.ആകെയുള്ള 1200 ഓളം അംഗങ്ങളില്‍ 400 അംഗങ്ങളുടെ അംഗത്വ നമ്പറില്‍ കൃത്രിമം നടത്തി 400 പേരുടെ പേരുകള്‍ ചേര്‍ത്താണ് വോട്ടേഴ്സ് ലിസ്റ്റ് ഉണ്ടാക്കിയതെന്നും, ലിസ്റ്റ് നിയമപരമായി അനുശാസിക്കുന്ന സമയത്ത് പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നും നസീമ,യൂസുഫ് വിപി,സിദ്ദീഖ് വി.എസ്,അബ്ദുല്‍ ഗഫൂര്‍ കെ.കെ എന്നിവര്‍ അഡ്വ മുഹമ്മദ് ഷാ മുഖാന്തിരം നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.കോ ഓപ്പറേറ്റീവ് സൊസൈറ്റി ചട്ടങ്ങളിലെ ചട്ടം 35 A(4) യുടെ നഗ്നമായ ലംഘനമാണ് നടത്തിക്കൊണ്ടിരിക്കുന്തെന്നും ജസ്റ്റിസ് ടി.ആര്‍ രവി കണ്ടെത്തി. ഇലക്ടറല്‍ ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പിന് 35 ദിവസം മുന്‍പ് തന്നെ അംഗത്വ രേഖകള്‍ നല്‍കണമെന്ന് ചട്ടം അനുശാസിക്കുന്നെങ്കിലും 35 ദിവസങ്ങള്‍ക്കുള്ളില്‍ ഇലക്ടറല്‍ ഓഫീസറെ നിയമിച്ചിട്ട് പോലുമില്ല എന്ന് ഹൈക്കോടതി കണ്ടെത്തി.