രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

0

രാഹുല്‍ ഗാന്ധി ഇന്ന് വയനാട് സന്ദര്‍ശിക്കും. രാവിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കും. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫീസ് തകര്‍ത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തുന്നത്.ത്രിദിന സന്ദര്‍ശനത്തിനിടെ മാനന്തവാടിയിലെ കര്‍ഷക ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും ബത്തേരിയില്‍ നടക്കുന്ന യു.ഡി.എഫ് ബഹുജന്‍ സമാഗമം ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും. ഞായറാഴ്ച കോഴിക്കോട്ട് നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. അതേസമയം എകെജി സെന്ററില്‍ ഉണ്ടായ അക്രമ സംഭവത്തിന് പിന്നാലെ പൊലീസ് കനത്ത ജാഗ്രതയിലാണ്.മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ സന്ദര്‍ശനവേളയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷ ശക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!