രക്ഷാകര്‍തൃത്വം ഭംഗിയാക്കാം പരിശീലനം സംഘടിപ്പിച്ചു
ജി.എച്ച്.എസ് വാരാമ്പറ്റയിലെ പത്താം തരം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി പാരന്റിംഗ് പരിശീലനം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പറും പി.ടി.എ പ്രസിഡന്റുമായ പി.എ അസീസ് അധ്യക്ഷനായിരുന്നു.പരിശീലകന് ടി.ജെ ജോസഫ് ക്ലാസ്സെടുത്തു.വി.ടി.സുലൈമാന്‍,സജിത്ത്.കെ,അബ്ദുല്‍ സലാം.സി തുടങ്ങിയവര്‍ സംസാരിച്ചു.കുട്ടിയുടെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുവാന്‍ രക്ഷിതാക്കള്‍ തയ്യാറാവണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.