ഡി.എഫ്.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
മാനന്തവാടി ഡി.എഫ്.ഒ കെതിരെ വകുപ്പ് ഭരിക്കുന്ന എന്‍.സി.പി.രംഗത്ത്. ഡി.എഫ്.ഒ.യുടെ പകപോക്കല്‍ അവസാനിപ്പിക്കുക, പിരിച്ചു വിട്ട വാച്ചര്‍മാരെ തിരിച്ചെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് നാഷണലിസ്റ്റ് ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എന്‍.സി.പി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ മാനന്തവാടി ഡി.എഫ്.ഒ ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ടോണി ജോണ്‍ അധ്യക്ഷനായിരുന്നു.സി.എം. ശിവരാമന്‍, കെ.വി.റെനില്‍, കെ.വി. പ്രേമാനന്ദന്‍, പി.എ. ജോണ്‍സണ്‍, കമറുദീന്‍ കാജ തുടങ്ങിയവര്‍ സംസാരിച്ചു.