തെരഞ്ഞെടുപ്പും വാര്‍ഷിക പൊതുയോഗവും

0

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി വാര്‍ഷിക പൊതുയോഗവും 2022-2024 ജില്ലാ ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി. കൈനാട്ടി ജില്ലാ വ്യാപാര ഭവനില്‍ നടത്തിയ തെരഞ്ഞെടുപ്പും പൊതുയോഗവും സംഘടന സംസ്ഥാന ആക്ടിംങ്ങ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. 2022 24 വര്‍ഷ ജില്ലാ കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുകയും, അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങും നടന്നു.കെ കെ വാസുദേവന്‍ അധ്യക്ഷനായിരുന്നു.2019-2022 വര്‍ഷങ്ങളിലെ വരവ് ചെലവ് കണക്കുകള്‍, 2019-2022 പ്രവര്‍ത്തന റിപ്പോര്‍ട്ട് വിവരണവും നടത്തി. ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ യൂണിറ്റുകളെയും മികച്ച യുവസംരംഭകരെയും, ജില്ലയിലെ മികച്ച ദൃശ്യ, മാധ്യമ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ ഭരണസമിതി തെരഞ്ഞെടുപ്പും ചടങ്ങില്‍ നടന്നു. പൊതുയോഗത്തില്‍ ചടങ്ങില്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി,ജില്ലാ ട്രഷറര്‍ ഇ ഹൈദ്രു,ജനറല്‍ സെക്രട്ടറി ഒ വി വര്‍ഗീസ്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഹമ്മദ് ഷെരീഫ്, അബ്ദുല്‍ ഹമീദ്, എം കെ തോമസുകുട്ടി, സംസ്ഥാന സെക്രട്ടറി എ ജെ ഷാജഹാന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!