സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റില്‍ ഡയാലിസിസ് താളം തെറ്റുന്നതായി ആരോപണം. യൂണിറ്റില്‍ ഡയാലിസിസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കുവെച്ച് നിന്നുപോകുന്നതും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് വിടുന്നതും പതിവാണന്നുമാണ് ആരോപണം ഉയരുന്നത്. യൂണിറ്റിലേക്ക് വെള്ളം പമ്പുചെയ്യുന്ന ഫൂട് വാല്‍വിന്റെ തകരാറാണ് ഡയാലിസിസ് മുടങ്ങാന്‍ കാരണമെന്നും പ്രശ്നം പരിഹരിച്ച് അടു്ത്തദിവസതന്നെ ഡയാലിസിസ് പുനരാരംഭിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.സംഭവത്തില്‍ മുസ്ലിംലീഗ് പ്രതിഷേധവുമായി രംഗത്തെത്തി.കഴിഞ്ഞദിവസങ്ങളില്‍ സെന്റര്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇന്ന് വീണ്ടും തുറന്ന് ഡയാലിസിസ് പുനരാരംഭിച്ചപ്പോള്‍ പകുതിവെച്ച് നിലയ്ക്കുകയും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി ഡയാലാസിസ് പൂര്‍ത്തീകരിക്കുകയുമാണ് ചെയ്തത്. ഇത് ആശുപത്രി അധികൃതരുടെ അനാസ്ഥായാണന്നാണ് ചൂണ്ടികാണിക്കുന്നത്. സംഭവത്തില്‍ മുസ്ലിംലീഗ് പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തുവരുമെന്നും നേതാക്കള്‍ പറഞ്ഞു. അതേ സമയം യൂണിറ്റിലേക്ക് വെള്ളംമെത്തിക്കുന്നതില്‍ സംഭവിച്ച തകരാറാണ് നിലവില്‍ ഡയാലിസിസ് തടസപ്പെടാന്‍ കാരണമായതെന്നും തകരാര്‍ പരിഹരിച്ച് അടുത്തദിവസം യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.