ആദ്യകാല നേതാക്കള്‍ക്ക് ആദരമൊരുക്കി ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി. ഡിവൈഎഫ്ഐ രൂപീകരണകാലം മുതല്‍ കഴിഞ്ഞ സമ്മേളനംവരെ ജില്ലാ ഭാരവാഹികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായി പ്രവര്‍ത്തിച്ച നേതാക്കളെയാണ് ആദരിച്ചത്. കല്‍പ്പറ്റയില്‍ നടന്ന പരിപാടി ഡിവൈഎഫ്ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇ.പി.ജയരാജന്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐയുടെ മുന്‍ ജില്ലാ പ്രസിഡന്റുമാര്‍, സെക്രട്ടറി, ട്രഷറര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയാണ് ആദരിച്ചത്. സംഘടനയുടെ ജില്ലയിലെ ആദ്യ സെക്രട്ടറി പി.വി സഹദേവന്‍, പ്രസിഡന്റ് അഡ്വ. കെ.കെ സോമനാഥന്‍ തുടങ്ങിയവര്‍ അടക്കം 30 പേര്‍ക്കായിരുന്നു സ്വീകരണം.ജില്ലാ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ് അധ്യക്ഷനായിരുന്നു.