ജല ഗുണനിലവാര പരിശോധന പരിശീലന പരിപാടി
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍പദ്ധതി നിര്‍വഹണ സഹായ സംഘടയായ സ്റ്റാര്‍സിന്റെ ്‌നേതൃത്വത്തില്‍ ജല ഗുണനിലവാര പരിശോധന പരിശീലന പരിപാടി പൂര്‍ത്തിയാക്കി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി 6 പരിശീലന പരിപാടികളിലൂടെ 300 ല്‍ അധികം ജനങ്ങള്‍ക്ക് പരിശീലനം നല്‍കി. ജല ഗുണനിലവാര പരിശോധനകളില്‍ ജല്‍ ജീവന്‍ പദ്ധതി നിര്‍ദ്ദേശിച്ചിട്ടുള്ള 12 തരം കാര്യങ്ങളിലുള്ള പരിശോധന പരിശീലനമാണ് നല്‍കിയത്.പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നേതൃത്വ നിരയിലുള്ളവര്‍ക്ക് കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പരിശീലനം നടത്തിയത്. സമാപന പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേണുക ഇ.കെ ഉദ്ഘാടനം ചെയ്തു. സോനപി ദിലീപ്, എഡിഎസ് വൈസ് ചെയര്‍പെഴ്‌സന്‍ ബബിത,ഫെസിലിറ്റേറ്റര്‍ ഗ്രീഷ്മ എന്നിവര്‍ പരിശീലന ക്ലാസ്സുകള്‍ നടത്തി.