സംസ്ഥാന ഹോര്‍ട്ടി കോര്‍പ്, സെന്റര്‍ ഫോര്‍ യൂത്ത് ഡവലപ്‌മെന്റ് എന്നിവ സംയുക്തമായി കരണി ജനതാ വായനശാലയുടെ സഹകരണത്തോടെ തേന്‍,മെഴുക് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് വേണ്ടി പരിശീലനം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു എസ് ഉദ്ഘാടനംചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ നജീബ് കരണി അധ്യക്ഷനായിരുന്നു. ഹോര്‍ട്ടി കോര്‍പ് ജില്ലാ മാനേജര്‍ ഈശ്വരപ്രസാദ് സി.എം പദ്ധതി വിശദീകരണം നടത്തി.പനമരം കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ എ റ്റി വിനോയ്,സി വൈ ഡി എക്സികുട്ടീവ് ഡയറക്ടര്‍ കെ ജയശ്രീ,ജനതാ വായനശാല സെക്രട്ടറി റ്റി ദേവസ്യ എന്നിവര്‍ സംസാരിച്ചു. ഹോര്‍ട്ടി കോര്‍പ് റീജണല്‍ മാനേജര്‍ ബി സുനില്‍, ഹോര്‍ട്ടി കോര്‍പ് റിസോഴ്‌സ് പേഴ്‌സണ്‍ പി. സേതുകുമാര്‍ എന്നിവര്‍ തേന്‍, മെഴുക് എന്നിവയില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.