തെരുവുനായ ശല്യത്തില്‍ അടിയന്തിര നടപടിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. നാളത്തെ ഉന്നതതല യോഗത്തില്‍ വിപുലമായ കര്‍മപദ്ധതി ആവിഷ്‌കരിക്കും. 152 സ്ഥലങ്ങളില്‍ എബിസി സെന്ററുകള്‍ സജ്ജീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ഇതില്‍ 30 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. വന്ധ്യംകരണം തടസപ്പെട്ടത് കോടതി ഉത്തരവ് വന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥ തലത്തില്‍ നാളെ ഒരു ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. എടുത്ത പദ്ധതികള്‍ നടപ്പാക്കിയതിനെപ്പറ്റിയുള്ള വിലയിരുത്തലുകളുണ്ടാവും. തുടര്‍ന്ന് അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും തീരുമാനമുണ്ടാവും. നാളത്തോടെ ഒരു വിശദമായ കര്‍മപദ്ധതി ആവിഷ്‌കരിക്കും.”- മന്ത്രി പ്രതികരിച്ചു.