സംസ്ഥാനത്ത് റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി. ഡിസംബറിലെ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം കടകള്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ഇതാണ് ഈമാസം മുതല്‍ നടപ്പാക്കുന്നത്.
ഇ പോസ് യന്ത്രത്തില്‍ അടുത്ത മാസത്തെ റേഷന്‍ വിതരണം ക്രമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‌ഡേഷനു വേണ്ടിയും റേഷന്‍ വ്യാപാരികള്‍ക്ക് കടയിലെ സ്റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുള്ള സ്ഥല ക്രമീകരണങ്ങള്‍ക്കും വേണ്ടിയാണ് അവധി അനുവദിച്ചത്.