ഒരുമിച്ച് ജീവിക്കുന്നതിൻ്റെ ഒരു രാഷ്ട്രീയ രൂപമാണ് സെക്കുലറിസം – കെ ഇ എൻ കുഞ്ഞഹമ്മദ്

0

നടവയൽ:- ഒരുമിച്ച് ജീവിക്കാൻ വേണ്ടി പരിശീലിക്കുന്ന ഒന്നാണ്  വിദ്യാഭ്യാസം എന്നും അതിൻ്റെ രാഷ്ട്രീയ രൂപമാണ് മതേതരത്വം എന്നും പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ കെ ഇ എൻ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. നടവയൽ സി എം കോളേജ് ആർട്സ് ആൻഡ് സയൻസിലെ മൂന്നാമത് ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൻ്റെ ഒരു ചെറിയ ചുവടു വെപ്പാണ് വിദ്യാഭ്യാസം എന്നും ഇനിയും വളരാൻ നിൽക്കുന്ന മുൻഗാമികളായി നാം മാറണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിൽ സി എം സെൻ്റർ-ൻ്റെ ജൻറൽ സെക്രട്ടറി ടി. കേ അബ്ദുറഹിമാൻ ബാഖവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച വിദ്യാർത്ഥികളെ ആദരിച്ചു. സിഎം സെൻ്റർ ഫിനാൻസ് സെക്രട്ടറി  അബൂബക്കർ ഹാജി, സി എം കോളെജ്  ടി കെ സൈനുദ്ദീൻ, കോളേജ് പ്രിൻസിപ്പൾ ഷഹീർ അലി, മുൻ അധ്യാപകനായ പ്രൊഫ്സർ ജോസഫ് കെ എം, കെ പി ജംഷീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!