രുചിയുടെ കലവറ ഒരുക്കി വിദ്യാര്‍ത്ഥിനികള്‍
വെള്ളമുണ്ട: കഴിഞ്ഞ നാലുവര്‍ഷമായി രുചിയുടെ കലവറ ഒരുക്കുകയാണ് വെള്ളമുണ്ടയിലെ അല്‍ഫുര്‍ഖാന്‍ വിമന്‍സ് അക്കാദമി യിലെ വിദ്യാര്‍ത്ഥിനികള്‍. രുചികരമായ നാടന്‍ വിഭവങ്ങള്‍ക്ക് പുറമേ നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ്, അറേബ്യന്‍ രുചികളില്‍ നൂറുകണക്കിന് വിഭവങ്ങള്‍ ഒരുക്കിയായിരുന്നു ഇവിടെ ഈ വര്‍ഷം രുചിയുടെ മേള അണിയിച്ചൊരുക്കിയത്. പല ഗ്രൂപ്പുകളായി തിരിഞ്ഞ്. കോളേജില്‍ വെച്ച് തന്നെ വിദ്യാര്‍ത്ഥിനികള്‍. വിഭവങ്ങള്‍ തയ്യാറാക്കി, ജ്യൂസുകളും, പുഡിങ്, ബേക്കിംഗ്. പഴവര്‍ഗ്ഗങ്ങളുടെ ഡെക്കറേഷനും നല്ല നിലവാരം പുലര്‍ത്തി. പരിപാടി മാനന്തവാടി നഗരസഭ ചെയര്‍മാന്‍. വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു, ജസീന്ത ഉസ്താദ് അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഹൈസ്‌കൂള്‍ എച്ച് എം. സുധ ടീച്ചര്‍, ഡോക്ടര്‍ ഷാനിബ, ശിഹാബ്, തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച വിഭവങ്ങള്‍ ഒരുക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് സമ്മാനങ്ങളും നല്‍കി.