കാര്‍ഷിക സംഗമം നടത്തി
മാനന്തവാടി കൈരളി ഏജന്‍സിയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക സംഗമം നടത്തി. കണിയാരം സെന്റ് ജോസഫ് ടി.ടി.ഐ സ്‌കൂളില്‍ നടന്ന സംഗമം നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ പി.വി. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. സണ്ണി ജോര്‍ജ്, വി.പി.സി രതീഷ്, തോമസ് കിസാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രളയബാധിതരായ കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങളും കിറ്റുകളും വിതരണം ചെയ്തു.