വയനാട് എസ്സെന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ മെയ് 28ന് രാവിലെ 9.30 മുതല്‍ സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ഹാളില്‍ ശാസ്ത്ര സ്വതന്ത്ര ചിന്ത സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെമിനാറില്‍ സി രവിചന്ദ്രന്‍, ആരിഫ് ഹുസൈന്‍ തെരുവത്ത്,ഡോ – ഹരിഷ്‌കൃഷ്ണന്‍, ചന്ദ്രശേഖര്‍ രമേശ്, ഷാരോണ്‍ സാപ്പിയന്‍,ജാഫര്‍ ചളിക്കോട് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.