ദേവാസുര യുദ്ധം ചെയ്യ്ത് യക്ഷഗാനം

0

നിറഞ്ഞ സദസ്സിനു മുന്നില്‍ കന്നഡയുടെ പ്രദേശിക കലാരൂപമായ യക്ഷഗാനം അവതരിപ്പിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍. കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയോടു സാമ്യമുള്ള നൃത്തരൂപം ബയലാട്ടം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. സംസ്ഥാനത്ത് കാസര്‍ഗോട് ജില്ലയില്‍ മാത്രമാണ് ഈ കലാരൂപമുള്ളത്. ദേവാസുര യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ ഇതിവൃത്തം. ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന കലാരൂപമായ യക്ഷഗാനം അരമണിക്കൂറാണ് കലോത്സവ വേദികളില്‍ അവതരിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!