ഡൊണേറ്റ് എ കൗ

0

തൃശ്ശിലേരിയില്‍ പ്രളയത്തില്‍ തൊഴുത്തും പശുവും നഷ്ടമായ, പ്ലാമൂല കോളനിയിലെ ചോമനു, ഡൊണേറ്റ് എ കൗ പദ്ധതി പ്രകാരം പശുവിനെ നല്‍കി. തൃശ്ശിലേരി പ്ലാമൂല കോളനിയില്‍ നടന്ന ചടങ്ങില്‍, എം.എല്‍.എ ഒ.ആര്‍ കേളു പശുവിനെ കൈമാറി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ്, ക്ഷീര വികസന ഓഫീസര്‍ ഹര്‍ഷ വി.എസ്, പത്മനാഭന്‍ തൃശ്ശിലേരി ക്ഷീര സംഘം പ്രസിഡണ്ട് രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇതോടെ 101 കന്നുകാലികളെയാണ്, ഡൊണേറ്റ് എ കൗ പദ്ധതിയിലൂടെ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!