സൗഹൃദക്കൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
4 വര്‍ഷങ്ങള്‍ക്ക് ശേഷം ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തൃശ്ശിലേരിയിലെ 1988 എസ്.എസ്.എസ്.എല്‍.സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘സൗഹൃദക്കൂട്ടം’മെയ് 22ന് സ്‌ക്കൂള്‍ അങ്കണത്തില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് പരിപാടി.ചടങ്ങില്‍ അധ്യാപകരെ ആദരിക്കല്‍, വൃക്ഷത്തൈകള്‍ നടീല്‍ എന്നിവ നടക്കും. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഷീജ പരിപാടി ഉദ്ഘാടനം ചെയ്യും. ബാച്ചിലെ എല്ലാവരെയും പരിപാടിയിലേയ്ക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി സംഘാടക സമിതി അംഗങ്ങളായ സുധീര്‍.സി, സനു ഫിലിപ്പ്, സനില്‍ എം.എ, സുനില്‍കുമാര്‍ പി.ആര്‍.മുഹമ്മദലി കെ., സുഷമ കെ.പി., സരസ്വതി ജെയിംസ്എന്നിവര്‍ അറിയിച്ചു.