ലഹരി ഉയോഗിച്ച് വാഹനം ഓടിച്ചു: രണ്ട് വാഹനങ്ങള്‍ക്ക് കേടുപാട്

0

വാഹന പരിശോധനക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങള്‍ക്കും കടമുറിക്കും തട്ടുകടവണ്ടിക്കും കേടുപാടുകള്‍ വരുത്തി.കഴിഞ്ഞ രാത്രി വെള്ളമുണ്ടയില്‍ പോലീസ് വാഹനപരിശോധനക്കിടെയാണ് കെഎല്‍ 01 എപി 0344 നമ്പര്‍ ഹോണ്ടസ്പോര്‍ട്സ് കാറിന് പോലീസ് കൈകാണിച്ചത്.എന്നാല്‍ വാഹനം നിര്‍ത്താതെ പോയി.വാഹനത്തെ പിന്തുടര്‍ന്ന പോലീസ് തരുവണ ഏഴാംമൈലില്‍ വാഹനം ഒതുക്കി നിര്‍ത്താനാവശ്യപ്പെടുകയായിരുന്നു.ഇത് വക വെക്കാതെ വേഗതകൂട്ടിമുന്നോട്ടെടുത്ത കാര്‍ നിയന്ത്രണം വിട്ട് പോലീസ് ജീപ്പിനും റോഡരികില്‍ എതിര്‍ദിശയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനും ഇടിക്കുകയായിരുന്നു.പോലീസ് പരിശോധനയില്‍ കാറിലുണ്ടായിരുന്നവര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇവര്‍ക്കെതിരെ കേസെടുത്തു.

രണ്ട് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.എതിര്‍വശത്തെ കടവരാന്തയിലുണ്ടായിരുന്ന തട്ടുകടവണ്ടിയിലും കടവരാന്തയിലും ടെലിഫോണ്‍പോസ്റ്റിനും കാര്‍തട്ടിയതിനെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ചു.പോലീസ് പരിശോധനയില്‍ കാറിലുണ്ടായിരുന്നവര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി ഇവര്‍ക്കെതിരെ കേസെടുത്തു.വടകര സ്വദേശികളായ ചമതക്കുനിയില്‍ വിശിഷ്ട(18),കൃഷ്ണകാവ്യംവീട്ടില്‍ കൃഷ്ണരാജ്(18),രയരോത്ത് താഴേക്കുനിസച്ചിന്‍(23),ലക്ഷ്മിനിവാസില്‍ ഔദത്ത്(18)എന്നിവര്‍ക്കെതിരെയാണ് വെള്ളമുണ്ട പോലീസ് എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം വിവിധവകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!