റോഡില്‍ വാഴ നട്ട് പ്രതിഷേധം
തൊണ്ടര്‍നാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ആഭിമുഖ്യത്തില്‍ കോറോം-പാലേരി-കരിമ്പില്‍ റോഡ്, കൊല്ലിക്കണ്ടം-കുന്നേരി-നീലോം റോഡ് എന്നിവ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റോഡില്‍ വാഴ നട്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു. റീബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി പുനര്‍ നിര്‍മ്മിക്കാന്‍ രണ്ട് വര്‍ഷം മുന്‍പ് അംഗീകാരം നല്‍കിയ റോഡുകളാണിവ. നിര്‍മ്മാണ കമ്പനി ടെന്‍ഡര്‍ എടുത്തിട്ടും റോഡു പണി നീളുകയാണ്. റോഡില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത വിധം വന്‍ കുഴികളാണ്. രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റും സഞ്ചരിക്കാന്‍ പറ്റാത്ത വിധം തകര്‍ന്നിരിക്കുകയാണ് റോഡ്.കാലവര്‍ഷം ശക്തിപ്പെടുന്നതിനു മുന്‍പ് റോഡ് ഗതാഗത യോഗ്യമാക്കണം.മണ്ഡലം പ്രസിഡണ്ട് എസ്.എം. പ്രമോദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ജെ ഏലിയാമ്മ അധ്യക്ഷതയായിരുന്നു.ജിജി ജോണി,ബൈജു പുത്തന്‍ പുരയ്ക്കല്‍, ബാബു കെ.വി,റോയ് പി.ബി,ബിനോ ബേബി,എം.പി. ബേബി,വര്‍ഗ്ഗീസ്,ജിന്‍സണ്‍, വര്‍ക്കിച്ചേട്ടന്‍,ഗ്രീഷ്മ,എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.