സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ മീനങ്ങാടി, മുത്തങ്ങ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ 2022-24 വര്‍ഷത്തെ പുതിയ ബാച്ചിലേക്ക് പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ താമസിക്കുന്നവരും 8-ാം ക്ലാസ്സ് യോഗ്യതയുള്ളവരുമായ 14 വയസ്സിന് മുകളില്‍ പ്രായമുളള പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് അപേക്ഷിക്കാം. ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, ചീങ്ങേരി, സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ, പുല്‍പ്പളളി, പൂതാടി എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ഐ.റ്റി.സി മീനങ്ങാടി, എം.ഡബ്യു.റ്റി.സി മുത്തങ്ങ തയ്യല്‍ പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ മെയ് 20 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04936 221074.
സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 5 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും നിലവിലുള്ള 12 സ്റ്റുഡന്റ് കൗണ്‍സിലര്‍ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് എം.എ സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു(സ്റ്റുഡന്റ് കൗണ്‍സിലിംഗ്) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25നും 45നും മധ്യേ. സ്റ്റുഡന്റ് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസില്‍ മെയ് 10ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ലഭിക്കണം. അപേക്ഷാ ഫോറം കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസ്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുകളില്‍ നിന്നും ലഭിക്കും.
അഡ്മിഷന്‍ ആരംഭിച്ചു
കെല്‍ട്രോണില്‍ ബേസിക് ഓഫീസ് ഓട്ടോമേഷന്‍, കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ്, പൈത്തണ്‍ പ്രോഗ്രാമിംഗ് എന്നീ അവധിക്കാല കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സുല്‍ത്താന്‍ ബത്തേരിയിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 7902281422, 8606446162.
റാങ്ക് ലിസ്റ്റ് റദ്ദാക്കി
ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രത്യേക നിയമനം (കാറ്റഗറി നം.345/2017 ), പോലീസ് വകുപ്പില്‍ വനിത പോലീസ് കോണ്‍സ്റ്റബിള്‍ പ്രത്യേക നിയമനം (കാറ്റഗറി നം.08/2020), പോലീസ് കോണ്‍സ്റ്റബിള്‍ പ്രത്യേക നിയമനം (കാറ്റഗറി നം.009/2020) എന്നീ തസ്തികകള്‍ക്കായി 2020 ഡിസംബര്‍ 28ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് 2021 ഡിസംബര്‍ 27-ന് അര്‍ദ്ധരാത്രിയോടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.