വയനാട് വന്യജീവി സങ്കേതത്തിലെ കൊമ്മന്‍ചേരി വനത്തില്‍ നിന്ന് ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയൊഴുപ്പിച്ച കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയില്ലെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വയനാട് വിഷന്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഇവരുടെ ദുരിതജീവതത്തെ കുറിച്ച് വയനാട് വിഷന്‍ ഈ മാസം 19ന് വാര്‍ത്ത പുറത്തുവിട്ടിരുന്നു.കൊമ്പന്‍മൂല വനാ അതിര്‍ത്തിയിലെ സെറ്റില്‍മെന്റിലാണ് കുടുംബങ്ങള്‍ കഴിഞ്ഞ ഏഴുവര്‍ഷമായി താമസിക്കുന്നത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇവരെ കാടിനുള്ളില്‍ നിന്നും കുടിയിറക്കിയത്. ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയില്ല.
വനഗ്രാമത്തില്‍ നിന്നും അധികൃതര്‍ സ്ഥലവും വീടും ജീവിതമാര്‍ഗ്ഗങ്ങളും ഒരുക്കിനല്‍കാമെന്ന് പറഞ്ഞാണ് കുടുംബങ്ങളെ പുറത്തെത്തിച്ചത്. എന്നാല്‍ ഏഴ് വര്‍ഷമായിട്ടും വനാതിര്‍ത്തിയില്‍ കുടിലുകളില്‍ നരകജീവിതം നയിക്കുന്ന കൊമ്പന്‍മൂലയിലെ കാട്ടുനായ്ക്ക കുടുംബങ്ങളുടെ ദുരിതജീവിതം വയനാട് വിഷന്‍ വാര്‍ത്ത പുറത്തുവിട്ടതോടെയാണ് മനുഷ്യവകാശ കമ്മീഷന്‍ ഇടപെട്ട് കേസെടുത്തത്. വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസറും 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കൊമ്പന്‍മൂല വനാ അതിര്‍ത്തിയിലെ സെറ്റില്‍മെന്റിലാണ് കുടുംബങ്ങള്‍ കഴിഞ്ഞ ഏഴുവര്‍ഷമായി താമസിക്കുന്നത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇവരെ കാടിനുള്ളില്‍ നിന്നും കുടിയിറക്കിയത്. ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയില്ല. വനത്തിനുള്ളില്‍ നിന്ന് കുടിയൊഴുപ്പിക്കപ്പെട്ട 6 കുടുംബങ്ങള്‍ക്ക് 6 താത്ക്കാലിക ടെന്റുകളാണ് ഒരുക്കിയത്. താത്ക്കാലിക കൂരകള്‍ നാശത്തിന്റെ വക്കിലാണ്. കുടിവെള്ളം, ശുചിമുറി സൗകര്യങ്ങളും മരുന്നും വൈദ്യുതിയും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. താല്‍ക്കാലിക കൂര തകര്‍ന്നതോടെ ഒരു കുടുംബം രണ്ടാഴ്ചയോളം കഴിഞ്ഞുകൂടിയത് തൊഴുത്തിലുമായിരുന്നു. ഇവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതം വാര്‍ത്തയായതോടെയാണ് കമ്മീഷന്‍ സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.