ജില്ലയിലെ പ്രധാനഅറിയിപ്പുകള്‍

0

ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കരണിയിലെ വയനാട് സഹകരണ പരിശീലന കേന്ദ്രത്തിലെ 2022-2023 വര്‍ഷത്തെ ജെ.ഡി.സി കോഴ്സിന് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. ജനറല്‍ ബാച്ചില്‍ 80, വയനാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 80 സീറ്റുകളുമാണ് ഉള്ളത്. അടിസ്ഥാന യോഗ്യത എസ് എസ്.എല്‍.സി. അപേക്ഷ സമര്‍പ്പിക്കാനും വിശദ വിവരങ്ങള്‍ക്കും www.scu.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 293775

ക്വട്ടേഷന്‍ ക്ഷണിച്ചു

സര്‍ക്കാരിന്റെ രണ്ടാം നുറുദിന പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്ന പട്ടയങ്ങള്‍ക്കുള്ള 1500 പട്ടയ കവറുകള്‍ നിശ്ചിത മാതൃകയില്‍ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 27ന് 2 ന് മുമ്പ് ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍ ന് സമര്‍പ്പിക്കണം. ഫോണ്‍ 04936 202251

കൂടിക്കാഴ്ച്ച

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കണിയാമ്പറ്റ പളളിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡാന്‍സ് ടീച്ചറേയും ചെണ്ട/ബാന്റ് മേളം പരിശീലകനേയും ആവശ്യമുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരെയും വിരമിച്ചവരേയും പരിഗണിയ്ക്കും. പരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ ഏപ്രില്‍ 27 ന് ഉച്ചയക്ക് 2.30 ന് കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 04936 286900

അഭിമുഖത്തില്‍ മാറ്റം

ഏപ്രില്‍ 28 ന് നടത്താനിരുന്ന വൈത്തിരി ഗ്രാമപഞ്ചായത്ത് പൊഴുതന ജംഗ്ഷന്‍ അക്ഷയയിലേക്കുള്ള ഇന്റര്‍വ്യൂ മെയ് 5 ന് ജില്ലാ പഞ്ചായത്തില്‍ നടത്തുന്നതാണെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.ഫോണ്‍: 04936 206265/26

കൂടിക്കാഴ്ച്ച

വയനാട് ജില്ലാ പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ കാറ്റഗറി നം 92/21 തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ മെയ് 4,5 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ വയനാട് ജില്ലാ ഓഫിസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള വ്യക്തിഗത അറിയിപ്പ് അവരുടെ പ്രൊഫൈലിലും, എസ് എം എസ് സര്‍വീസും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് താത്കാലികമായി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തി ജീവനക്കാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സൂപ്രണ്ടിന് നല്‍കുന്ന അപേക്ഷയോടൊപ്പം നമ്പര്‍ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡേറ്റ, സ്വന്തം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് കൂടാതെ ആവശ്യമായ രേഖകള്‍ എന്നിവ സഹിതം ഏപ്രില്‍ 26 ന് രാവിലെ 10 ന് ഓഫിസില്‍ എത്തണം. യോഗ്യത: എന്‍ എ സി ഒ യില്‍ നിന്നും എം ബി ബി എസ് നേടിയവരായിരിക്കണം.
ഫോണ്‍ : 04935240264

അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ ജില്ലാ കോടതി സമുച്ചയത്തിലെ ഫാമിലി കോടതിയില്‍ സാമൂഹിക സേവന മേഖലയുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സംഘടനകളുടേയും കുടുംബക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദരുടെ പാനല്‍ രൂപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മെയ് 16 നു മുന്‍പ് കുടുബകോടതി ജഡ്ജ് മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കണം.

ജില്ലാതല എസ്.സി/എസ് ടി അവലോകന യോഗം

ജില്ലാതല എസ്.സി/എസ് ടി അവലോകന യോഗം ഏപ്രില്‍ 27 ന് രാവിലെ 11.30 ന് ജില്ലാ പോലീസ് കാര്യാലയത്തില്‍ ചേരും. എല്ലാ എസ്.സി/എസ് ടി കമ്മിറ്റി മെമ്പര്‍മാരും യോഗത്തില്‍ പങ്കെടുക്കണം.

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ക്ലബ്കുന്ന്, മില്‍ക്ക സൊസൈറ്റി റോഡ് എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

 

Leave A Reply

Your email address will not be published.

error: Content is protected !!