രക്ത ക്ഷാമം രൂക്ഷമായ ബത്തേരി ബ്ലഡ് ബാങ്കില്‍ രക്തം ദാനം ചെയ്ത് ജെ.സി.ഐ പ്രവര്‍ത്തകര്‍ മാതൃകയായി.
ബത്തേരി ജെ.സി.ഐ ആര്‍.ഐ.ബി.കെ വയനാടുമായി സഹകരിച്ചാണ് ബ്ലഡ് ബാങ്കിലേക്ക് 20 ഓളം പേര്‍ രക്തം നല്‍കിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടികെ രമേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജെ.സി.ഐ പ്രസിഡന്റ് സാജന്‍ അധ്യക്ഷനായിരുന്നു.പ്രോഗ്രാം ഡയറക്ടര്‍ രൂപേഷ് കെ ഡേവിഡ്,ആര്‍.ഐ.ബി.കെ ജില്ലാ ജോയിന്റ് സെക്രട്ടറി ഷമീര്‍ കരടിപ്പാറ, ജെ.സി.ഐ മുന്‍ പ്രസിഡന്റ് ബിനുമോന്‍, ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ ബീന, ജെ.സി.ഐ സെക്രട്ടറി രതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു