14കാരന് അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനം: പ്രചാരണം അടിസ്ഥാനരഹിതം

0

പിച്ചംകോട് 14കാരന് അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റതില്‍ ക്ഷേത്ര കമ്മിറ്റിക്കെതിയുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് പുറമംഗലം ശ്രീ പോര്‍ക്കലി ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ക്ഷേത്രത്തിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടു.ഇക്കഴിഞ്ഞ 17 ന് രാത്രിയിലാണ് പതിനാല്കാരനായ കുട്ടിക്ക് അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ഈ സംഭവത്തില്‍ പുറമംഗലം ക്ഷേത്രത്തിനെതിരെ ചില സോഷ്യല്‍ മീഡിയകളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു വരികയാണ്.

 

മര്‍ദ്ദനവുമായി ക്ഷേത്രത്തിനോ ക്ഷേത്ര വിശ്വാസികള്‍ക്കോ യാതൊരു പങ്കുമില്ല. കാലാകാലങ്ങളായി നാനാജാതി മതസ്ഥരുടെയും മതവിശ്വാസികളുടെയും പിന്‍തുണയോടെ സൗഹൃദപരമായും സമാധാനപരമായും മുന്നോട്ട് പോകുന്ന പീച്ചംകോട് പുറമംഗലം ശ്രീ പോര്‍ക്കലി ഭഗവതി ക്ഷേത്രത്തെ താറടിച്ചുകാണിക്കുന്ന ഇത്തരം പ്രചരണങ്ങള്‍ നിര്‍ത്തണം. കുട്ടിയെ മര്‍ദ്ദിച്ച യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തണമെന്നും ക്ഷേത്രത്തിനെതിരെ വ്യാജ വാര്‍ത്ത പരത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് എം.ഗോവിന്ദന്‍ നമ്പീശന്‍, സെക്രട്ടറി തൈത്തറ രാജന്‍, എം.എ. വിജയന്‍, എം.കെ.നാരായണന്‍, ടി.കെ. സന്തോഷ് കുമാര്‍, പി.ലതാകുമാരി, വി.കെ.വനജ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!