റോഡില്‍ കുരിതികളങ്ങള്‍ വേഗത നിയന്ത്രിക്കാന്‍ നടപടി വേണം

0

 

ദേശീയ പാതയിലെ കല്‍പ്പറ്റ കൈനാട്ടിക്കും മീനങ്ങാടി പാതിരിപാലത്തിനും ഇടയിലുള്ള ഭാഗം വാഹനാപകടത്തിന്റെ പേരില്‍ കുരുതിക്കളമാകുന്നു. ഒരു മാസത്തിനിടെ ചെറുതും വലുതുമായി ഇരുപതോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. അപകടത്തിന് വഴിയൊരുക്കുന്ന വേഗത നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
മുട്ടിലിന് ശേഷം കൊളവയല്‍ മുതല്‍ കാക്കവയല്‍ വരെ ദേശീയപാത ഏറക്കുറെ നേര്‍ രേഖയിലാണ്.അതിനാല്‍ വാഹനങ്ങള്‍ പരമാവധി വേഗത്തിലാണ് ഈ ഭാഗത്ത് സഞ്ചരിക്കുന്നത്. ഇതിനിടയില്‍ ഓവര്‍ടേക്ക് കൂടിയാകുബോള്‍ അപകട സാധ്യത ഇരട്ടിക്കുന്നു.ആധുനിക ഉപകരണങ്ങളുമായുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണമെന്നും, വേഗത നിയന്ത്രിക്കാന്‍ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ചൊവ്വാഴ്ച രാവിലെ മുട്ടില്‍ വാര്യാട് ഉണ്ടായ അപകടം മൂന്നുപേരുടെ ജീവനാണ് കവര്‍ന്നത്.അതിനാല്‍ വാഹനങ്ങള്‍ പരമാവധി വേഗത്തിലാണ് ഈ ഭാഗത്ത് സഞ്ചരിക്കുന്നത്. ഇതിനിടയില്‍ ഓവര്‍ടേക്ക് കൂടിയാകുബോള്‍ അപകട സാധ്യത ഇരട്ടിക്കുന്നു. കൊളവയല്‍ കവലയ്ക്കും വാര്യാടിനുമിടയില്‍ മാത്രം നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. മുമ്പ് വാര്യാട് ഭാഗത്ത് വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ആധുനിക ഉപകരണങ്ങളുമായുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയും ഈ ഭാഗത്ത് ഉണ്ടായിരുന്നു. അപ്പോഴൊക്കെ വാഹനങ്ങള്‍ വേഗം കുറയ്ക്കും. വാര്യാടിന് ശേഷം കാക്കവയല്‍ സുധിക്കവല ഇറക്കം, കുട്ടിരായന്‍ പാലം, മീനങ്ങാടിക്ക് ശേഷം 54 അമ്ബലക്കവല, കൃഷ്ണഗിരി വളവ്, പാതിരിപ്പാലം ഇറക്കവും കയറ്റവും, കൊളഗപ്പാറ പള്ളി വളവ്, ദൊട്ടപ്പന്‍കുളം എന്നിങ്ങനെ ദേശീയ പാതയിലെ അപകട മേഖലകളിലൊക്കെ വാഹനങ്ങള്‍ ചീറിപ്പായുകയാണ്. മീനങ്ങാടി, കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ പരിതിയില്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടായത് മീനങ്ങാടി സ്റ്റേഷന്‍ പരിധിയിലാണ്. ഒന്നര മാസം മുമ്പ് പാതിരിപ്പാലത്ത് അമിത വേഗത്തിലെത്തിയ ലോറി നിര്‍ത്തിയിട്ട ഓട്ടോയെ ഇടിച്ചു തെറിപ്പിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റവരുമേറെയാണ്. ഒരു നിയന്ത്രണങ്ങളുമില്ലാതെയാണ് ഈ ഭാഗത്ത് വാഹനങ്ങള്‍ ചീറിപ്പായുന്നത്.കൊളഗപ്പാറക്കടുത്ത് എക്‌സ്- സര്‍വീസ് മെന്‍ കോളനി ഇറക്കത്തിലും വേഗം കുറയ്ക്കാന്‍ നടപടി എടുക്കേണ്ടതും അത്യാവശ്യമാണ്. ആധുനിക ഉപകരണങ്ങളുമായുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണമെന്നും, വേഗത നിയന്ത്രിക്കാന്‍ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!