കെ.എസ്.ആര്‍.ടി.സി സിംഗിള്‍ ഡ്യൂട്ടി നാളെ മുതല്‍

0

കെ.എസ്.ആര്‍.ടി.സിയില്‍ ആഴ്ചയില്‍ 6 ദിവസം സിംഗിള്‍ ഡ്യൂട്ടി നാളെ മുതല്‍ നടപ്പിലാക്കും. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഒന്നിന് പാറശ്ശാല ഡിപ്പോയില്‍ മാത്രം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. അതേസമയം ഒക്ടോബര്‍ 1 മുതല്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി.

8 ഡിപ്പോകളില്‍ നടപ്പിലാക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. 8 മണിക്കൂറില്‍ അധികം വരുന്ന തൊഴില്‍ സമയത്തിന് രണ്ട് മണിക്കൂര്‍ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നല്‍കുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി.

അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് ടി.ഡി.എഫ് അറിയിച്ചു. അതേസമയം പണിമുടക്കിനെ നേരിടാന്‍ കെ.എസ്.ആര്‍.ടി.സി ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാര്‍ക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പരിശോധിച്ച് ആറ് മാസത്തിനകം അതിന് വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നല്‍കിയതാണ്. യോഗത്തില്‍ പങ്കെടുത്ത് എല്ലാം സമ്മതിച്ച് ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയത് ജീവനക്കാരോടും, യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് മാനേജ്മെന്റ് കാണുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!