സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിക്ക് പണമില്ല; എംഎസ്എഫ് ഭിക്ഷാടന യാത്ര നടത്തി

0

കല്‍പ്പറ്റ:സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് ഫണ്ട് അനുവദിക്കാതിരിക്കുകയും അതേസമയം നവകേരള യാത്രയുടെ ഭാഗമായി ധൂര്‍ത്ത് നടത്തുകയും ചെയ്യുന്നതിനെതിരെ എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കല്‍പ്പറ്റയിലും തരുവണയിലും നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നവകേരള ഭിക്ഷാടന യാത്ര എന്ന പേരില്‍ പ്രതീകാത്മക പ്രതിഷേധം നടത്തി.മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പ്രച്ഛന്ന വേഷം അണിഞ്ഞ് ഭിക്ഷ യാചിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.നവ കേരളയാത്ര നാളെ ജില്ലയില്‍ എത്തുന്നതിനു മുന്നോടിയായാണ് എംഎസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചത്.എംഎസ്എഫ് ജില്ലാ പ്രസിഡന്റ് പി.എം റിന്‍ഷാദ്, ജനറല്‍ സെക്രട്ടറി ഫായിസ് തലക്കല്‍,വൈസ് പ്രസിഡണ്ട് മുബഷീര്‍ കല്‍പ്പറ്റ,കല്‍പ്പറ്റ പ്രസിഡണ്ട് ഫസല്‍ കാവുങ്ങല്‍, ട്രഷറര്‍ അംജദ് അലി,സിറാജുദ്ദീന്‍ കമ്പളക്കാട്, അജ്‌സല്‍ പൊഴുതന, നിഹാല്‍ റിപ്പണ്‍ തുടങ്ങിയവര്‍ കല്‍പ്പറ്റയിലും മാനന്തവാടി നിയോജകമണ്ഡലം പ്രസിഡണ്ട് റിയാസ് വാളാട്, ജനറല്‍ സെക്രട്ടറി റാഫി പാലമുക്ക്, ട്രഷറര്‍ ഷംനാസ് ചെറ്റപ്പാലം, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുത്തലിബ് ദ്വാരക, നാസര്‍ അഞ്ചുകുന്ന് തുടങ്ങിയവര്‍ മാനന്തവാടിയിലും നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!