കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡിന് സമീപം മാലിന്യം കുമിഞ്ഞുകൂടുന്നു.

0

കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ ഹോട്ടലില്‍ പിന്നിലായിട്ടാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നിറഞ്ഞു കിടക്കുന്നത്. രാവിലെ നടക്കാനെത്തുന്നവരാണ് ഭക്ഷണാവശിഷ്ടങ്ങളടക്കം മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ഇവിടെ തള്ളുന്നത്.ഹോട്ടലുകാര്‍ അടക്കം അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. മഴ ശക്തമായതോടെ ഇവിടെ കിടക്കുന്ന മാലിന്യങ്ങള്‍ ചീയുകയും ഇതില്‍ നിന്ന് ദുര്‍ഗന്ധം വരികയും ചെയ്തതോടെ സ്റ്റാന്‍ഡിന് സമീപത്തെ യാത്രക്കാരും കച്ചവടക്കാരും ഒരുപോലെ ദുരിതത്തിലാണ്.

നഗരത്തിന്റെ പല ഭാഗങ്ങളിലും നഗരസഭ ജീവനക്കാര്‍ വാഹനങ്ങളിലെത്തി മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്നുണ്ടെങ്കിലും ഇവിടെ നിന്നുമാത്രം ഇതൊന്നും ചെയ്യുന്നിലെന്നും സമീപവാസികള്‍ പറയുന്നു. പ്രദേശത്തെ മാലിന്യം ഉടന്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ വെച്ച് പ്രതിഷേധമറിയിച്ചു.
പ്ലാസ്റ്റിക് ബാഗുകള്‍ നിറഞ്ഞതിനാല്‍ മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാന്‍ സാധ്യയുണ്ട്. മാരകരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാലിന്യക്കുമ്പാരം വലിയ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാന്നതിനാല്‍ എത്രയും പെട്ടന്ന് മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും കച്ചവടക്കാരുടെയും ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!