പിണങ്ങോട് ജംഗ്ഷനിലെ ഹൈമാസ് ലൈറ്റ് മാറ്റിസ്ഥാപിച്ചു.

0

കല്‍പ്പറ്റ നഗരത്തില്‍ മെയ് 1 മുതല്‍ നടപ്പാക്കാനിരിക്കുന്ന ഗതാഗത പരിഷ്‌കാരത്തിന്റെ മുന്നോടിയായുള്ള നവീകരണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി കല്‍പ്പറ്റ മുനിസിപ്പാലിറ്റി. ഇതിന്റെ ഭാഗമായി നഗരത്തിലെ ഹൃദയഭാഗമായ പിണങ്ങോട് ജംഗ്ഷനിലുണ്ടായിരുന്ന ഗതാഗത തടസ്സത്തിന് കാരണമായ ഹൈമാസ് ലൈറ്റുകള്‍ മാറ്റി സ്ഥാപിച്ചു. വലിയ ചരക്ക് വാഹനങ്ങളുടെ വരവ് നഗരത്തിലെ ഗതാഗതം നിശ്ചലമാക്കുന്നത് ഇവിടെ നിത്യസംഭവമായിരുന്നു. ഹൈമാസ് പോസ്റ്റ് മാറ്റിസ്ഥാപിച്ചതോടെ പിണങ്ങോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രധാന റോഡിലേക്ക് പ്രവേശിക്കാനാവും. കൈനാട്ടിയില്‍ ട്രാഫിക് സിഗനല്‍ സ്ഥാപിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലായതോടെ ഓട്ടോമാറ്റിക് ട്രാഫിക് സംവിധാനം ഉടനെ നിലവില്‍ വരും. റോഡ് വീതികൂട്ടുന്നതോടൊപ്പം കാല്‍നട യാത്രക്കാര്‍ക്കായി റോഡിന്റെ ഇരുവശത്തും നടപ്പാതയും കൈവരികളും സ്ഥാപിക്കുന്നത് അവസാനഘട്ടത്തിലാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!