ആദിവാസി കോളനികളുടെ സ്ഥിതി പരിതാപകരം സി.കൃഷ്ണകുമാര്‍.

0

 

ആദിവാസി കോളനികളുടെ സ്ഥിതി പരിതാപകരമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍. അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട ഊരുകളാണിവയെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. കോളനികളുടെ ശോചനീയാവസ്ഥ കേന്ദ്രര്‍സര്‍ക്കാരിനെ ധരിപ്പിക്കാന്‍ ബിജെപി സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയ സംഘത്തിനൊപ്പമാണ് അദ്ദേഹം ജില്ലയിലെ പതിമൂന്നോളം കോളനികള്‍ സന്ദര്‍ശിച്ചത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍,വൈസ് പ്രസിഡന്റുമാരായ ഡോ.കെ.എസ് രാധാകൃഷ്ണന്‍, ഡോ.ജെ.പ്രമീള ദേവി, സംസ്ഥാന വക്താവ് കെവി.എസ് ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് വയനാട്ടിലെ പതിമൂന്നോളം ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചത്.

ആദിവാസികള്‍ക്കായി അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളൊന്നും അര്‍ഹിക്കുന്ന കൈകളില്‍ എത്തിയിട്ടില്ലെന്നും, കാലാകാലങ്ങളായി ആദിവാസി മേഖലയിലുള്ള വരെ കബളിപ്പിക്കുന്ന നയമാണ് ഇടത് വലത് മുന്നണികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ കോളനികളില്‍ വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും പ്രശ്‌നങ്ങളെല്ലാം കണ്ടു മനസിലാക്കി ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും സി.കൃഷ്ണകുമാര്‍ പറഞ്ഞു.ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌ന ങ്ങള്‍ കണ്ടു മനസിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതാണ് ബിജെപി സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയ സംഘത്തിന്റെ ലക്ഷ്യം

Leave A Reply

Your email address will not be published.

error: Content is protected !!