റോഡ് മുറിച്ച് കടക്കുന്നതിനിടെ മധ്യവയസ്‌കന്‍ വാഹനമിടിച്ച് മരിച്ചു

0

 

അമ്പലവയല്‍ ആനപ്പാറപാലം ആക്കപറമ്പില്‍ ബാബുരാജ് ആണ് മരിച്ചത്.ദേശീയപാതയില്‍ രാവിലെ 11 മണിയോടെ വാഹന പരിശോധനക്കിടെ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് മദ്യപിച്ചു എന്ന സംശയത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബന്ധുവിനൊപ്പം ജാമ്യമെടുക്കാന്‍ വൈത്തിരി പോലീസ് സ്റ്റേഷനിലെത്തിയതായിരുന്നു ബാബുരാജ്.
പൂക്കോട് വെറ്റിനനറി കോളേജിന് സമീപത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.വാഹനമോടിച്ചിരുന്ന ബാബുരാജിന്റെ മകന്‍ ദിലീപ് മദ്യപിച്ചിരുന്നില്ല. കൂടെയുണ്ടായിരുന്ന ബന്ധു അഭിലാഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇയാളെ ജാമ്യത്തിലെടുക്കാനെത്തിയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.

പോലീസിന്റെ അനാവശ്യ വാശിയായും ധാര്‍ഷ്ട്യവുമാണ് ബാബുരാജ് മരണപെടാനുള്ള സാഹചര്യത്തിലേക്ക് കത്തിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ വയനാട് എസ്.പി. ഡി.ജി.പി മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കും.വൈത്തിരി പോലീസ് സ്റ്റേഷനില്‍ എത്തിയ ബാബുരാജ് വെള്ളം കുടിക്കാന്‍ റോഡിനു മറുവശത്തുള്ള കടയിലേക്ക് റോഡ് മുറിച്ചു കടക്കുമ്പോള്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നിട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!