ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം

0

പൊഴുതന ആറാം മൈല്‍ സ്വദേശിയായ മുഹമ്മദിന്റെ ഒന്നര വയസ്സ് പ്രായമുള്ള പശുവിനെ പുലി പകുതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം കാണാതായ പശുവിനെ മുഹമ്മദിന്റെ വീട്ടില്‍ നിന്നും 250 മീറ്റര്‍ മാറി സമീപത്തുള്ള വയലില്‍ കണ്ടെത്തുകയായിരുന്നു.ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാല്‍പ്പാടുകള്‍ പരിശോധിച്ച് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പ് രണ്ടു നായകളെയും പകുതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിരുന്നു. നിരവധിയാളുകള്‍ താമസിക്കുന്ന പ്രദേശവും,തോട്ടം തൊഴിലാളികള്‍ ദിനംപ്രതി പോകുന്ന പാതയുമായതിനാല്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!