ജൈവ കലവറ തുറന്ന് കര്‍ഷക കൂട്ടായ്മകള്‍

0

വിഷു- ഈസ്റ്റര്‍ പ്രമാണിച്ച് കല്‍പ്പറ്റയില്‍ ജൈവ കാര്‍ഷിക -ഭക്ഷ്യ മേള ഒരുക്കാന്‍ കര്‍ഷക ഉത്പാദക സംഘടനകള്‍ കൈകോര്‍ക്കുന്നു. ഏപ്രില്‍ 12-13 തീയതികളില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ വയനാടിന്റ കാര്‍ഷിക വൈവിധ്യത്തിന്റെ കലവറ തുറക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജൈവ കര്‍ഷകരുടെ കൂട്ടായ്മകളായ വയനാട് അഗ്രി പ്രൊഡ്യൂസര്‍ മാര്‍ക്കറ്റിംഗ് കമ്പനി, ലോഗ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി, വയനാട് ഗ്രീന്‍ ടീ പ്രൊഡ്യൂസര്‍ കമ്പനി, തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍ കമ്പനി എന്നിവര്‍ ചേര്‍ന്നാണ് കാര്‍ഷികമേള ഒരുക്കുന്നത്.

സുഗന്ധ ദ്രവ്യങ്ങള്‍, പരമ്പരാഗത അരികള്‍, ജൈവ പച്ചക്കറികള്‍, തേയില, ഗ്രീന്‍ ടീ മറ്റ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്കു ഈ ഉത്സവകാലത്തു എത്തിക്കുകയാണ് ഈ കാര്‍ഷിക മേളയുടെ പ്രത്യേകത. കര്‍ഷക ഉത്പാദക കമ്പനികള്‍ തങ്ങളുടെ ജൈവ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനായി കല്‍പ്പറ്റയില്‍ വ്യാഴാഴ്ചകളില്‍ ‘വയനാട്ടു ചന്ത’ എന്ന പേരില്‍ ഒരു ആഴ്ച ചന്ത കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. കല്‍പ്പറ്റ സൂര്യ കോംപ്ലക്‌സിലാണ് ഈ ആഴ്ച്ച ചന്ത നടക്കുന്നത്. ഇത് വഴി കര്‍ഷകര്‍ക്ക് സ്വന്തം വിളകള്‍ക്ക് ന്യായമായ വിലയും ഉപഭോക്താക്കള്‍ക്കു മിതമായ നിരക്കില്‍ ശുദ്ധവും വൈവിധ്യ പൂര്‍ണവുമായ ഭക്ഷ്യ വസ്തുക്കളും ഉറപ്പാക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. വയനാട് അഗ്രി മാര്‍ക്കറ്റിംഗ് പ്രൊഡ്യൂസര്‍ കമ്പനി പ്രതിനിധി കെ.വി.ദിവാകരന്‍,
ലോഗ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി പ്രതിനിധി ജിനു തോമസ്,വയനാട് ഗ്രീന്‍ ടീ പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ. ജോസ് സെബാസ്റ്റ്യന്‍,തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ. രാജേഷ് കൃഷ്ണന്‍
എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!