നാളെ മുതല്‍ കൊച്ചിയില്‍ രാജ്യാന്തര ചലച്ചിത്രമേള; നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും
കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ അഞ്ചാം തീയതിവരെ കൊച്ചിയില്‍ രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) സംഘടിപ്പിക്കും. രാവിലെ 9ന് സരിത തിയേറ്ററില്‍ നടക്കുന്ന പരിപാടി നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ മുഖ്യാതിഥിയാകും.ടി.ജെ വിനോദ് എം.എല്‍.എ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്യും. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിനിന്റെ പ്രകാശനം നിര്‍വഹിക്കും. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്, സംഘാടക സമിതി ചെയര്‍മാന്‍ ജോഷി എന്നിവര്‍ പങ്കെടുക്കും. സിംഗപ്പൂര്‍, ബംഗ്‌ളാദേശ്, ഖത്തര്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുംമേളയുടെ ഭാഗമായി ആദ്യകാല പ്രസ് ഫേട്ടോഗ്രാഫറും ചെമ്മീനിന്റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകളുടെ പ്രദര്‍ശനം, മലയാള സിനിമയുടെ ടൈറ്റില്‍ ഡിസൈനിന്റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ സെമിനാറുകള്‍, സിംപോസിയം, ഓപ്പണ്‍ ഫോറം എന്നിവയുമുണ്ടാവും.ആര്‍.ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. പൊതുവിഭാഗത്തിന് 500 രൂപയും വിദ്യാര്‍ത്ഥി വിഭാഗത്തിന് 250 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. സിനിമാ രംഗത്ത് അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ അതേ നിരക്കില്‍ ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം.