ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് സംഘടിപ്പിച്ചു

0

 

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തും റിസ്‌ക് ഫണ്ട് ധനസഹായവിതരണവും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ആശ്രയമായ സഹകരണ മേഖലയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. സി.കെ. ശശീന്ദ്രന്‍, കേരളാ ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍, ജോയിന്റ് രജിസ്ട്രാര്‍ പി. ഷാജി, കെ.സി. റോസക്കുട്ടി, പി. മൂര്‍ത്തി, ടി. അസൈനാര്‍, സി.കെ. ഹഫ്സത്ത്, വി.വി. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രൊഫഷണല്‍ ബാങ്കിങ് പിന്തുടരുകയും മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതാണ് സഹകരണ സ്ഥാപനങ്ങളുടെ രീതി. ഇതില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസമാണുളളത്. ഈ വിശ്വാസം തകര്‍ക്കാന്‍ ചില ശക്തികള്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നു. ഇത്തരം നീക്കങ്ങള്‍ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും ജനം തയ്യാറാകണം. ജനങ്ങളുടെ പ്രയാസഘട്ടങ്ങളെ ചൂഷണം ചെയ്യുന്ന കോര്‍പറേറ്റ് ശക്തികളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!