കെറെയിലിനെ ന്യായികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

0

 

പറയുന്നത് പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കാനാകുന്നത് പറയുകയും ചെയ്യുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കഴിഞ്ഞ പ്രകടനപത്രികയില്‍ പറഞ്ഞകാര്യമാണ് കെറെയില്‍. ജനത്തിന് അതിനോട് താല്‍പര്യമുള്ളതുകൊണ്ടാണ് ഇടതുപക്ഷത്തിന് ഭരണത്തിലേറാന്‍ കഴിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സുല്‍ത്താന്‍ ബത്തേരി ഡിവൈഎഫ്ഐ ജില്ലസമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിവൈഎഫ്ഐ ജില്ലാ പ്രസി:കെ എം ഫ്രാന്‍സിസ് അധ്യക്ഷനായി. പി ആര്‍ ജയപ്രകാശ്, കെ റഫീഖ്, വി കെ സനോജ്, ഗ്രീഷ്മ അജയ്ഘോഷ് എന്നിവര്‍ സംസാരിച്ചു. സമ്മേളന നഗരിയില്‍ പ്രസി: ഫ്രാന്‍സിസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്ഷസാക്ഷിമണ്ഡപത്തില്‍ പൂഷ്പാര്‍ച്ചനയ്ക്കും ശേഷമാണ് സമ്മേളനം ആരംഭിച്ചത്.

ഡിവൈഎഫ്ഐ പതിനഞ്ചാമത് ജില്ലിസമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിച്ചപ്പോഴാണ് നിലവില്‍ സംസ്ഥാനത്ത് ചര്‍ച്ചാവിഷയമായ കെ റെയിലുമായി ബന്ധപ്പെട്ട് മന്ത്രി പ്രതികരിച്ചത്. കഴിഞ്ഞ പ്രകടനപത്രികയില്‍ ഇടതുപക്ഷം പറഞ്ഞകാര്യമാണ് കെ റെയില്‍. ഈ ഒരൊറ്റകാരണംകൊണ്ട് ജനങ്ങള്‍ക്ക് തള്ളിപ്പറായമായിരുന്നിട്ടും ഇതിനോട് ജനത്തിന് താല്‍പര്യമുള്ളത്കൊണ്ടാണ് ഇടതുപക്ഷം അധികാരത്തിലേറാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. പ്രകടന പത്രിക ജനങ്ങളെ വഞ്ചിക്കാനുളളതല്ലന്നും പറയുന്നത് പ്രവര്‍ത്തിക്കാനും പ്രവര്‍്ത്തിക്കാനാകുന്നത് പറയുകയും ചെയ്യുക എന്നതാണ് കാര്യം. അത്തരത്തിലുള്ള സര്‍ക്കാറാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയപാത ആറ് വരിയാക്കല്‍ പ്രവര്‍ത്തി കേരളത്തെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ലങ്കിലും അതില്‍നിന്നും മാറിനില്‍ക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു. സമ്മേളന ചടങ്ങില്‍ ഡിവൈഎഫ്ഐ ജില്ലാപ്രസിഡണ്ട് കെ എം ഫ്രാന്‍സിസ് അധ്യക്ഷനായി. പി ആര്‍ ജയപ്രകാശ്, കെ റഫീഖ്, വി കെ സനോജ്, ജെയ്ക് സി തോമസ്, കെ വി ജനീഷ് കുമാര്‍ എംഎല്‍എ, ഗ്രീഷ്മ അജയ്ഘോഷ് എന്നിവര്‍ സംസാരിച്ചു. സമ്മേളന നഗരിയില്‍ പ്രസിഡണ്ട് ഫ്രാന്‍സിസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്ഷസാക്ഷിമണ്ഡപത്തില്‍ പഷ്പാര്‍ച്ചനയ്ക്കും ശേഷമാണ് സമ്മേളനം ആരംഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!