മലയാള കാവ്യസാഹിതിയുടെ ജില്ലാ വാര്‍ഷികം ‘നേര്‍ക്കാഴ്ച’ നാളെ മേപ്പാടി എ പി ജെ അബ്ദുള്‍കലാം മെമ്മോറിയല്‍ ഹാളില്‍ വെച്ച് നടക്കും.കവി സുകുമാരന്‍ ചാലിഗദ്ദ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കാവാലം അനില്‍ അധ്യക്ഷനാവുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കെ ആര്‍ രഘുനാഥന്റെ പുസ്തകമായ ശവങ്ങളുടെ കഥ എന്റെയും, ജലജപത്മന്റെ ചുരവും താണ്ടി പാപനാശിനിയിലേക്ക് എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ പരിചയപ്പെടുത്തും.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഷീനഹരി, എക്സിക്യൂട്ടിവ് അംഗം പി എന്‍ ഹരികൃഷ്ണന്‍, ട്രഷറര്‍ പ്രിയ അനില്‍, സംഘടനാസെക്രട്ടറി കെ ആര്‍ രഘുനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
ഉച്ചക്ക് ഷീനഹരിയുടെ കവിതാസമാഹാരം ‘എഴുന്നേറ്റു നടക്കുന്ന മരങ്ങള്‍’ പ്രകാശനം ചെയ്യും. ചടങ്ങ് ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേഷിന് നല്‍കി പ്രകാശനം ചെയ്യും. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സുനില്‍ കുമാര്‍ പുസ്തക പരിചയം നടത്തും.