വേനല്‍ കനത്തതോടെ വരള്‍ച്ച രൂക്ഷം

0

 

വേനല്‍ കനത്തതോടെ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളില്‍ വരള്‍ച്ച രൂക്ഷമാവുന്നു. ജലസേചന പദ്ധതികളുടെ അഭാവമാണ് പ്രധാനമായും വേനല്‍ക്കാലത്തെ കുടിയേറ്റ മേഖലയിലെ വരള്‍ച്ചയുടെ പ്രധാന കാരണം. വരള്‍ച്ച പതിവാണെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച വരള്‍ച്ചാ ലഘുകരണ പദ്ധതി ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. തോടുകളുടെ പുനര്‍ നിര്‍മ്മാണമടക്കം നടപ്പാക്കിയെങ്കിലും കര്‍ഷകര്‍ക്ക് ഗുണമുണ്ടായില്ല. ബീച്ചനഹള്ളി അണക്കെട്ട് തുറന്ന് കര്‍ണാടക കുടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങിയതോടെ കബനി നദിയിലും ജലനിരപ്പ് താഴ്ന്നുതുടങ്ങി.ഇതോടെ കൊളവള്ളിയിലും മരക്കടവിലും പാടങ്ങള്‍ വിണ്ടുകീറിയ അവസ്ഥയിലാണ്.

ഇതോടെ കബനികരയിലെ കൊളവള്ളിയിലും മരക്കടവിലും പാടങ്ങള്‍ വിണ്ടുകീറിയ അവസ്ഥയിലാണ്. പാടങ്ങള്‍ വിണ്ടുകീറി യതോടെ കന്നുകാലികളെ മേയാന്‍ വിടാന്‍ പോലും കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കുടിയേറ്റ മേഖലയിലെ ജലദൗര്‍ലഭ്യത്തിന് പരിഹാരം കാണുന്നതിനായി നടപ്പിലാക്കാന്‍ ഉദേശിക്കുന്ന കടമാന്‍തോട് പദ്ധതിയും കടലാസിലുറങ്ങുകയാണ് .കടമാന്‍തോട് വലിയ പദ്ധതി വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം ഈ സാഹചര്യത്തില്‍ പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിച്ചു കൊണ്ട് പദ്ധതി നടപ്പിലാക്കണമെന്നാണ് പ്രദേശത്ത് നിന്നും ഉയരുന്ന ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!