കാണാക്കാഴ്ച്ചകളുടെ വസന്തം  തീര്‍ത്ത് വിനോദയാത്ര

0

 

കടലും വിമാനവും ട്രെയിനും കണ്ട സന്തോഷത്തില്‍ ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍. നൂല്‍പ്പുഴ വള്ളുവാടി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലെ കുട്ടികളാണ് ഇതുവരെ കാണാത്ത കാഴ്ചകള്‍ കണ്ട് മടങ്ങിയത്. സുല്‍ത്താന്‍ ബത്തേരി റോട്ടറി ക്ലബ്ബാണ് വിദ്യാര്‍ത്ഥികള്‍ക്കായി കോഴിക്കോട്ടേക്ക് വിനോദയാത്ര സംഘടിപ്പിച്ചത്.സ്‌കൂളിലെ 17 ഗോത്രവിദ്യാര്‍ഥികള്‍ക്കാണ് യാത്രഒരുക്കിയത്.ജില്ലയ്ക്ക് പുറത്തേക്ക് ആദ്യമായാണ് ഈ വിദ്യാര്‍ത്ഥികള്‍ യാത്രചെയുന്നത്. ഇവരുടെ പ്രിയപ്പെട്ട അധ്യാപകയും ആയയും പിടിഎ ഭാരവാഹികളും യാത്രക്കൊപ്പമുണ്ടായിരുന്നു.

നൂല്‍പ്പുഴ പഞ്ചായത്തിലെ കാടിനോട് ചേര്‍ന്ന് കിടക്കുന്ന വള്ളുവാടി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലെ ഗോത്ര വിദ്യാര്‍ഥികള്‍ ഇപ്പോള്‍ കടലും വിമാനവും ട്രെയിനും പ്ലാനിറ്റേറിയവും കണ്ട സന്തോഷത്തിലാണ്. കേട്ടും ചിത്രങ്ങളിലൂടെയും മാത്രം ഇവയെകുറിച്ച് അറിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇവയെല്ലാം നേരില്‍കണ്ടപ്പോള്‍ പറഞ്ഞറിയിക്കാനറിയാത്ത സന്തോഷമാണ് ഉണ്ടായത്. കടലില്‍ തിരമാലകള്‍ക്കൊപ്പം ഉല്ലസിച്ചും ട്രെയിനും, വിമാനവും നേരില്‍കണ്ടും പ്ലാനിറ്റേറിയം കാഴ്ചകള്‍ കണ്ടും കളിച്ചുതിമിര്‍ത്തുമാണ് വിദ്യാര്‍ത്ഥികള്‍ യാത്ര ആഘോഷിച്ചത്. സുല്‍ത്താന്‍ ബത്തേരി റോട്ടറി ക്ലബ്ബാണ് സ്‌കൂളിലെ 17 ഗോത്രവിദ്യാര്‍ഥികള്‍്ക്കായി യാത്രഒരുക്കിയത്. റോട്ടറിയുടെ റോ്ട്ട കിഡ്സ് കുട്ടികളെ സഹായി്ക്കുക എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യാത്ര. ജില്ലയ്ക്ക് പുറത്തേക്ക് ആദ്യമായാണ് ഈ വിദ്യാര്‍ഥികളുടെ യാത്രയെന്നതും ഇതിന്റെ മാറ്റ് കൂട്ടുന്നു. ഇവരുടെ പ്രിയപ്പെട്ട അധ്യാപകയും ആയയും പിടിഎ ഭാരവാഹികളും യാത്രക്കൊപ്പമുണ്ടായിരുന്നു. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ബിജു പത്തേത്ത്, കെ പി രവീന്ദ്രന്‍, സണ്ണി വിളകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂളിലെ വിദ്യാര്‍ഥികളെ മുഖ്യധാരയിലെത്തി്ക്കാന്‍ റോട്ടറി ക്ലബ്ബ് വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!