അനീമിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

0

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ കട്ടയാട്,പിള്ളേരി, മുണ്ടക്കല്‍ അംഗണ്‍വാടികളിലെ 6 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അനീമിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.ആയുഷ്ഗ്രാമം മാനന്തവാടിയുടെയും,ഐ.സി.ഡി.എസ്സ് വെള്ളമുണ്ടയുടേയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്.കട്ടയാട് മദ്രസ്സയില്‍ സംഘടിപ്പിച്ച ക്യാമ്പ് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസി: സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്്തു.വാര്‍ഡ് മെമ്പര്‍ അബ്ദുള്ള കണിയംകണ്ടി അധ്യക്ഷനായി.ബോധവല്‍ക്കരണ ക്ലാസ്സിന് ഡോ. എബി ഫിലിപ്പ്, ഡോ. സിജോ കുര്യയാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ ദിവസങ്ങളില്‍ വെള്ളമുണ്ട പഞ്ചായത്തിലെ മറ്റ് അംഗണ്‍വാടികളിലും ഈ പ്രവര്‍ത്തനം നടത്തും ഐ.സി.ഡി എസ്സ് സൂപ്പര്‍വൈസര്‍ ബിന്ദു,ഉഷാകുമാരി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!