ഹോട്ടലിന്റെ കിണറില്‍ വിഷം കലര്‍ത്തി പ്രതി അറസ്റ്റില്‍

0

വെണ്ണിയോട് ജനകീയ ഹോട്ടലിന്റെ കിണറില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടത്തറ ഗ്രാമ പഞ്ചായത്തിന് സമീപം ഹോട്ടല്‍ നടത്തുന്ന ബാണമ്പ്രവന്‍ വീട്ടില്‍ മമ്മൂട്ടിയെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വെണ്ണിയോട് ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്ത് സ്ഥിതി ചെയ്യുന്ന ജനകീയ ഹോട്ടലിന്റെ കിണറിലാണ് മായം കലര്‍ത്തിയത് .നിരവധി പേരാണ് ദിവസവും ഇവിടെ ഭക്ഷണം കഴിക്കാനായി എത്തുന്നത്. സ്‌ക്കൂളിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണമെത്തിക്കുന്നത് ഈ ഹോട്ടലില്‍ നിന്നുമാണ്. പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഹോട്ടലായതിനാല്‍ അവിടുത്തെ ജീവനക്കാരും ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ഭക്ഷണം പാകം ചെയ്യാനായി പാത്രത്തില്‍ ശേഖരിച്ച വെള്ളത്തില്‍ പതകള്‍ ഉയരുന്നതായി കണ്ടതോടെയാണ് ഇവരില്‍ സംശയമുണ്ടാക്കിയത്.പരിശോധിച്ചപ്പോള്‍ കിണറ്റില്‍ മായം ചേര്‍ത്തതായി മനസിലാവുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!